Type Here to Get Search Results !

Bottom Ad

സോളാര്‍: നടപടിയിലും ഒത്തുകളി- കുമ്മനം

Image result for kummanamതിരുവനന്തപുരം: (www.evisionnews.co)സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ വൈകിയാണെങ്കിലും ചില നടപടികള്‍ സ്വീകരിക്കാനുള്ള തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്യുന്നതായി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
അതേസമയം നടപടികള്‍ സ്വീകരിക്കാനുള്ള തീരുമാനം ഭാഗികമാണ്. കോണ്‍ഗ്രസിലെ ആരോപിതരായ ഒരു വിഭാഗം നേതാക്കളെയാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. ഇടത് ഭരണത്തിനെതിരെ സമരം ചെയ്യാന്‍ സാദ്ധ്യതയുള്ള വിഭാഗത്തെ ഭീഷ ണിപ്പെടുത്തി വരുതിയിലാക്കുകയാണ് ലക്ഷ്യം. ബ്ലാക് മെയിലിംഗാണ് ഉദ്ദേശ്യമെങ്കിലും ഊരിപ്പോകാന്‍ പഴുതുകളിട്ടുകൊണ്ടാണ് അനേ്വഷണം പ്രഖ്യാപിച്ചത്.
സോളാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കുംവരെ രാപ്പകല്‍ സമരം പ്രഖ്യാപിച്ച ഇടതുപക്ഷം 24 മണിക്കൂറുപോലും തികയുംമുമ്പ് നിര്‍ത്തിച്ചു. സര്‍ക്കാരുമായി സിപിഎം ചര്‍ച്ച നടത്തിയാണ് സമരം നിര്‍ത്തിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അന്നും ഇന്നും ഇരുപക്ഷവും ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുകയാണ്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതെന്തൊക്കെയെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. അതിന് ആറുമാസം കൂടി കാത്തിരിക്കാനാണ് മുഖ്യമന്ത്രി പറയുന്നത്. റിപ്പോര്‍ട്ട് വച്ച് രാഷ്ട്രീയം കളിക്കാതെ നിജസ്ഥിതി ജനങ്ങളെ അറിയിക്കാന്‍ തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad