ഉപ്പള: മഞ്ചേശ്വരം പൊലീസ് നടപ്പാക്കിയ പുതിയ ട്രാഫിക്ക് പരിഷ്‌ക്കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉപ്പള ടൗണിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പണിമുടുക്കി. ഇന്ന് പുലര്‍ച്ച മഞ്ചേശ്വരം പൊലീസ് ഓട്ടോ സ്റ്റാന്റില്‍ സ്ഥാപിച്ച ഓട്ടോ പാര്‍ക്കിംഗ് ബോര്‍ഡ് പൊളിച്ച് മാറ്റുകയും ഓട്ടോസ്റ്റാന്റിന്റെ ചുറ്റു വട്ടത് കയര്‍ വലിച്ച് കെട്ടിട്ടുമുണ്ട്. മംഗലപാടി പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓട്ടോ പാര്‍ക്കിങ്ങിന് അനുവദിച്ചതാണ് ഓട്ടോ സ്റ്റാന്റ്. പുതിയ സാന്റ് അനുവദിക്കാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ചില കെട്ടിട ഉടമകളുടെ താല്‍പര്യത്തിന് വേണ്ടിയാണ് പൊലീസ് നടപടിയെന്ന് ഡ്രൈവര്‍മാര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം നടപ്പിലാക്കിയ പുതിയ ട്രാഫിക്ക് പരിഷ്‌ക്കാരത്തിനെതിരെ വ്യാപാരികളും രംഗത്തുവന്നിട്ടുണ്ട്.
ട്രാഫിക്ക് പരിഷ്‌കാരം; ഉപ്പളയില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പണിമുടക്കി
17:50:00
0
Tags

Post a Comment
0 Comments