കുവൈത്ത് സിറ്റി : (www.evisionnews.co) 110 തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പുള്ള 15 വ്യാജ കമ്പനികള്‍ കണ്ടെത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അടച്ചിടുകയും അതേസമയം വാണിജ്യ ലൈസന്‍സ് ഉപയോഗിക്കുകയും ചെയ്യുന്ന കമ്പനികളെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണു വ്യാജ കമ്പനികളെക്കുറിച്ചു വിവരം ലഭിച്ചതെന്നും അധികൃതര്‍ അറിയിച്ചു. വ്യാജ കമ്പനികളാണെന്നു വ്യക്തമാവുകയും തുടര്‍നടപടിക്കായി സാമൂഹിക-തൊഴില്‍ മന്ത്രാലയം നടപടി സ്വീകരിക്കുകയും ചെയ്ത കമ്പനികളുടെ കീഴിലാണു 110 പേരുടെ സ്‌പോണ്‍സര്‍ഷിപ്പുള്ളത്. അതേസമയം, തൊഴില്‍ശേഷി കയറ്റി അയയ്ക്കുകയും ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുംവിധമുള്ള സമീപനമാണു തൊഴില്‍ റിക്രൂട്‌മെന്റ് നടപടികളില്‍ കുവൈത്ത് സ്വീകരിക്കുന്നതെന്നു കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റിയിലെ ജാബര്‍ അല്‍ അലി ബെയ്റൂട്ടില്‍ അറിയിച്ചു. രാജ്യാന്തര തൊഴില്‍ സംഘടനാ (ഐഎല്‍ഒ) യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. മനുഷ്യശേഷി കയറ്റി അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ സഹകരണത്തോടെയാകണം തൊഴില്‍ റിക്രൂട്‌മെന്റ് എന്നതാണു കുവൈത്ത് സ്വീകരിക്കുന്ന നിലപാട്. കുവൈത്തും ഈജിപ്തും തമ്മില്‍ തൊഴില്‍മേഖലയില്‍ പാരമ്പര്യേതര രീതിയില്‍ നിയമനങ്ങള്‍ക്കു സാധ്യത ആരായുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള റിക്രൂട്‌മെന്റും കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment
0 Comments