കാസർകോട് :കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഒക്ടോബർ 5, 6 തീയതികളിൽ നടക്കുന്ന 24 മണിക്കൂർ രാപകൽ സമരം വമ്പിച്ച ജനകീയപ്രതിഷേധ പരിപാടിയായി മാറുമെന്ന് യുഡിഎഫ് ജില്ലാ ലെയസൺ കമ്മിറ്റി അംഗങ്ങൾ നിയോജക മണ്ഡലം ചെയർമാൻ - കൺവീനർമാർ എന്നിവരുടെ യോഗംവിലയിരുത്തി. അഞ്ചിന് രാവിലെ പത്ത് മണിക്ക് കളക്ടറേറ്റ് ജംക്ഷനിൽ നടക്കുന്ന രാപകൽ സമരം സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി.ജോൺ ഉദ്ഘാടനം ചെയ്യും. തുർന്ന് തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകരും വൈകിട്ട്ആറ് മണി മുതൽ പിറ്റേ ദിവസം പത്ത് മണി വരെ കാസർകോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകരും രാപകൽ സമരത്തിൽ അണിചേരും. യു.ഡി.എഫ്.ജില്ലാ ലെയ്സൺകമ്മിറ്റിയംഗങ്ങളും നിയോജക മണ്ഡലം,പഞ്ചായത്ത് തല ഭാരവാഹികളും മുഴുവൻ സമയവും സമരത്തിൽ പങ്കെടുക്കും. ആറിന് രാവിലെ10 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കെ.എം. ഷാജി എം.എൽ.എ.ഉദ്ഘാടനം ചെയ്യും. യോഗത്തിൽ
സി.ടി.അഹമ്മദലി അധ്യക്ഷത വഹിച്ചു. കൺവീനർപി.ഗംഗാധരൻ നായർ സ്വാഗതം പറഞ്ഞു.
ഹക്കിം കുന്നിൽ, എം.സി.ഖമറുദ്ദീൻ, എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ., പി.ബി.അബ്ദുൾ റസാഖ് എം.എൽ.എ, കെ. നീലകണ്ഠൻ, കല്ലട്ര മാഹിൻ ഹാജി, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ, പി.അഷറഫ് അലി ,അഡ്വ: എ.ഗോവിന്ദൻ നായർ , എ. ഗോവിന്ദൻ നായർ ,വി.കമ്മാരൻ, പി.കെ.ഫൈസൽ, ടി.എ.മൂസ, എം.പി.ജാഫർ എ.എം.കടവത്ത്, നാഷണൽ അബ്ദുല്ല, മഞ്ചുനാഥ ആൾവ, കരുൺ താപ്പ, കരിച്ചേരി നാരായണൻ മാസ്റ്റർ, ഉബൈദുള്ള കടവത്ത് എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.

Post a Comment
0 Comments