കാസർകോട്:(www.evisionnews.co)കവിയും അദ്ധ്യാപകനും സാമൂഹ്യ പരിഷ്കർത്താവുമായിരു ടി.ഉബൈദ് മാഷിന്റെ നാൽപ്പത്തിയഞ്ചാം ഓർമ്മദിനാചരണം സാഹിത്യവേദിയുടെ നേതൃത്വത്തിൽ നാളെ നടക്കും. കാസർകോട് നഗരസഭാ വനിതാ ഭവൻ ഹാളിലാണ് പരിപാടി. അനുസ്മരണ സമ്മേളനവും കവിയരങ്ങും അനുബന്ധമായി നടക്കും.
ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പ്രൊഫ.ബി മുഹമ്മദ് അഹമ്മദ് അനുസ്മരണ പ്രഭാഷണവും ഉൽഘാടനവും നിർവ്വഹിക്കും.
സാഹിത്യവേദി പ്രസിഡണ്ട് റഹ്മാൻ തായലങ്ങാടി അദ്ധ്യക്ഷത വഹിക്കും.
ടി.ഇ.അബ്ദുല്ല, പി.എസ് ഹമീദ്, ദിവാകരൻ വിഷ്ണുമംഗലം, സുറാബ്, നാരായണൻ പേരിയ, ടി.എ ഷാഫി, വി.വി.പ്രഭാകരൻ, എ എസ് മുഹമ്മദ്കുഞ്ഞി, സി.എൽ ഹമീദ്,സാഹിത്യവേദി സെക്രട്ടറി ജി. പുഷ്പാകരൻ ബെണ്ടിച്ചാൽ സ്വാഗതവും ട്രഷറർ മുജീബ് അഹമ്മദ് നന്ദിയും പറയും.ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന കവിയരങ്ങ് പ്രമുഖ കവി ബിജു കാഞ്ഞങ്ങാട് ഉൽഘാടനം ചെയ്യും.സാഹിത്യവേദി വൈസ് പ്രസിഡണ്ട് പത്മനാഭൻ ബ്ലാത്തൂർ അദ്ധ്യക്ഷത വഹിക്കും.പ്രശസ്ത കവികളായ സുറാബ്, ദിവാകരൻ വിഷ്ണുമംഗലം, പി.എസ് ഹമീദ്, രാധാകൃഷ്ണൻ പെരുമ്പള, പി.ഇ.എ റഹ്മാൻ പാണത്തൂർ, രാധാകൃഷ്ണ ഉളിയത്തടുക്ക, രവീന്ദ്രൻ പാടി, പുഷ്പാപാകരൻ ബെണ്ടിച്ചാൽ, രമ്യ കെ പുളിന്തോട്ടി, എ ബെണ്ടിച്ചാൽ, രാഘവൻ ബെള്ളിപ്പാടി, മധു.എസ്.നായർ,
പി.വി.കെ അരമങ്ങാനം, എം.പി.ജിൽജിൽ, കെ.എച്ച്.മുഹമ്മദ്, എരിയാൽ അബ്ദുല്ല, അബ്ദുൽ ഖാദർ വിൽറോഡി, താജുദ്ദീൻ ബാങ്കോട് എന്നിവർ കവിതകളവതരിപ്പിക്കും.അഷ്റഫലി ചേരങ്കൈ,വിനോദ്കുമാർ പെരുമ്പള സംസാരിക്കും.

Post a Comment
0 Comments