കുമ്പഡാജെ :(www.evisionnews.co) 'ഞാൻ അറിയുന്ന സി.എച്ച്' എന്ന പ്രമേയത്തിൽ എം.എസ്.എഫ് കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിനെ അനുസ്മരിച്ച് കൊണ്ട് ഓർമ്മദിനം സംഘടിപ്പിച്ചു. ന്യുനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ മുന്നേറ്റങ്ങൾക്ക് കരുത്തുപകർന്ന ഭരണാധികാരിയും സമസ്ഥ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളായ സി.എച്ചിന്റെ ആശയങ്ങളും ആദർശവും ജീവിതത്തിൽ പകർത്താൻ ഇന്നിന്റെ വിദ്യാർത്ഥി സമൂഹം മുന്നോട്ട് വരണമെന്നും പരിപാടി ഉൽഘാടനം ചെയ്തു കൊണ്ട് മുസ്ലിം ലീഗ് കുമ്പഡാജെ പഞ്ചായത്ത് ട്രഷറർ അബു ഹാപ്പി അഭിപ്രായപ്പെട്ടു. എം.എസ്.എഫ് കാസർകോട് മണ്ഡലം സെക്രട്ടറി സലാം ബെളിഞ്ചം അനുസ്മര പ്രഭാഷണം നടത്തി. ട്രഷറർ ഷാനവാസ് മാർപ്പനടുക്ക അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇജാസ് ഇബ്രാഹിം സ്വാഗതം പറഞ്ഞു. മെസ്റ്റ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ അജ്മൽ കുമ്പഡാജെയ്ക്കുള്ള ഉപഹാരം കെ.എം.സി.സി നേതാവ് അബ്ദുല്ല അലാബി ബെളിഞ്ചം കൈമാറി. ഹമീദ് പൊസോളിഗ, അബ്ദുല്ല ഹാജി പൊസോളിഗ, മൊയ്തീൻ കുട്ടി,സിറാജ് അന്നടുക്ക, ബാത്തിഷ ബെളിഞ്ചം, അൻവർ കുമ്പഡാജെ, ഉബൈദ് ചെറൂണി, ഉബൈദ് കുമ്പഡാജെ, ഫാറൂഖ് അന്നടുക്ക, അബ്ദുൾ ബാരി, സിദ്ധീഖ് കുദിങ്കല എന്നിവർ പ്രസംഗിച്ചു
Post a Comment
0 Comments