കോഴിക്കോട്:(www.evisionnews.co) കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബി.ജെ.പി ജനരക്ഷായാത്ര പ്രഖ്യാപിച്ചത് മുതല്‍ കേരളത്തിലെ ട്രോളന്മാര്‍ മാര്‍ച്ചിന് പിന്നാലെയായിരുന്നു. യു.പിയും മറ്റും സംസ്ഥാനങ്ങളും രക്ഷിച്ച് കഴിഞ്ഞ ബി.ജെ.പി കേരളത്തെ രക്ഷിക്കുന്നതിനെ പരിഹസിച്ചും യാത്രയില്‍ ജനപങ്കാളിത്തം കുറഞ്ഞതുമെല്ലാം ട്രോളാക്കി ആഘോഷിച്ചപ്പോള്‍ ഇംഗ്ലീഷ് ട്രോളുകളും സംഗതി ഏറ്റെടുത്തു.
വാടകയ്ക്കെടുത്ത തൊഴിലാളികള്‍ സി.പി.ഐ.എം അനുകൂല മുദ്രാവാക്യം മുഴക്കുന്നതും യോഗിയുടെ പ്രസ്താവനയെ മലയാളികള്‍ കളിയാക്കുന്നതുമെല്ലാം ഇംഗ്ലീഷ് ട്രോളുകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.
മലയാളത്തിലെ പ്രിയതാരങ്ങളും സിനിമകളുടെയും പശ്ചാത്തലത്തില്‍ തന്നെയാണ് ഇംഗ്ലീഷ് ട്രോളുകള്‍ ഇറങ്ങിയിരിക്കുന്നത്. കേരള നേതാക്കള്‍ക്ക് പുറമെ ഏറ്റവും കൂടുതല്‍ ട്രോളുകളില്‍ അവതരിക്കപ്പെടുന്നത് ദേശീയ അധ്യക്ഷന്‍ അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമണ്.
സോഷ്യല്‍മീഡിയയില്‍ വൈറലായ ട്രളുകളെ ഉള്‍പ്പെടുത്തി ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ക്ലിക്ക് വാര്‍ത്തയും നല്‍കി കഴിഞ്ഞു.

Post a Comment
0 Comments