ബദിയടുക്ക (www.evisionnews.co): മാതാവിന്റെ ദയനീയാവസ്ഥയില്‍ മനംനൊന്ത് കഴിയുകയായിരുന്ന 16കാരനായ മകന്‍ മൊബൈല്‍ ടവറില്‍ നിന്നും ചാടി ജീവനൊടുക്കി. വിദ്യാഗിരി ബാപ്പുമൂലയിലെ സീതാറാമിന്റെ മകന്‍ മനോജാണ് മരിച്ചത്. ബുധാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. ഭക്ഷണം കഴിച്ച ശേഷം പുറത്തുപോകുന്നതാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ മനോജ് തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പിതാവ് സീതാറാം കൂലിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. മാതാവ് ലീല എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയാണ്. കൈകാലുകള്‍ തകളര്‍ന്ന് വര്‍ഷങ്ങളായി കിടപ്പിലാണ്. ഇതിന്റെ മനോവിഷമത്തിലായിരുന്നു മനോജ്. ഇക്കാര്യം കൂട്ടുകാരോട് പങ്കുവെച്ചിരുന്നതായും ജീവിക്കാന്‍ മടുപ്പാണെന്ന് അറിയിക്കുകയും ചെയ്തിരുന്നതായി പറയുന്നു. ബദിയടുക്ക നവജീവന്‍ സ്‌കൂളില്‍ പത്താം ക്ലാസ് പാസായ മനോജ് തുടര്‍ പഠനത്തിന് പോയിരുന്നില്ല. മധുസൂദനന്‍, കസ്തൂരി, മധുര എന്നിവര്‍ സഹോദരങ്ങളാണ്.
Post a Comment
0 Comments