
കാഞ്ഞങ്ങാട്:(www.evisionnews.co)ട്രെയിന്‍ യാത്രക്കിടെ ഭർതൃമതിയെയും മകളെയും കാണാതായി. കര്‍ണ്ണാടകയിലേക്ക് പുറപ്പെട്ട യുവതിയെയും മകളെയുമാണ് ട്രയിന്‍ യാത്രക്കിടയില്‍ കാണാതായതായി പരാതി.കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം താമസിക്കുന്ന ശ്രീകാന്ത് ചന്ദ്രന്റെ ഭാര്യ ബല്‍ത്തങ്ങാടിയിലെ സുചിത്ര (35), രണ്ടര വയസ്സുള്ള മകള്‍ ഷാനവി എന്നിവരെയാണ് കാണാതായത്. ഇതു സംബന്ധിച്ച് ശ്രീകാന്ത് ചന്ദ്രന്‍ നല്‍കിയ പരാതിയില്‍ ഹൊസ്‌ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു.ഇന്നലെ രാവിലെയാണ് ബല്‍ത്തങ്ങാടിയിലെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് സുചിത്രയും മകളും ട്രയിനില്‍ പുറപ്പെട്ടത്.കാസര്‍കോട്ട് എത്തിയപ്പോള്‍ ഭര്‍ത്താവ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. രാത്രിയായിട്ടും ബല്‍ത്തങ്ങാടിയിലെ വീട്ടില്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
Post a Comment
0 Comments