Type Here to Get Search Results !

Bottom Ad

ഹർത്താൽ ദിനത്തിൽ രോഗികള്‍ക്ക് ഭക്ഷണം നൽകിയ ബീരിച്ചേരി ക്ലബ്ബിന് അഭിനന്ദന പ്രവാഹം

തൃക്കരിപ്പൂര്‍: (www.evisionnews.co)ഹര്‍ത്താല്‍ ദിനത്തില്‍ ബീരിച്ചേരി അല്‍ഹുദ ക്ലബിന്‍റെയും, വൈ.എം.സി.എയുടെയും പ്രവര്‍ത്തകര്‍ തൃക്കരിപൂര്‍ സി.എച്ച് സെന്റര്‍ ഡയാലിസിസ് കേന്ദ്രത്തിലെയും, തൃക്കരിപ്പൂര്‍ ഗവ: താലൂക്ക്‌ ആശുപത്രിയിലെയും രോഗികള്‍ക്ക് ഭക്ഷണം നല്‍കി. ഹർത്താൽ ആയതിനാല്‍ തൃക്കരിപ്പൂരില്‍ ഹോട്ടലുകളും വഴിയോര ഫാസ്റ്റ് ഫുഡ്‌ കേന്ദ്രങ്ങളും അടച്ചതിനാല്‍ ഭക്ഷണത്തിന് വിഷമിച്ചപ്പോഴാണ് ഒരു കൂട്ടം പ്രവര്‍ത്തകര്‍ സൗജന്യമായി ഭക്ഷണം എത്തിച്ച് മാതൃകയായത്.കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഓരോ ഹർത്താൽ വരുമ്പോഴും ക്ലബ്ബിൽ വെച്ച്‌ രുചികരമായ ഭക്ഷണം പാകം ചെയ്ത്‌ തെരുവുകളിൽ കഴിയുന്നവർക്കും മറ്റും നൽകി വരുന്നു.കെ.പി ശാഫി, യു.പി ഫാസിൽ, ഇസ്മയിൽ, എ.ജി സമദ്‌, അനീസ്‌ സുബൈർ, യു.പി ശക്കീർ, നൂറുദ്ദീൻ, എ.സി നൗഷാദ്‌, ഇബ്രാഹിം, എൻ. ഷിഹാസ്‌, സക്കരിയ, റഫീഖ്‌, എ.ജി ഷക്കീബ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments

Top Post Ad

Below Post Ad