
കോഴിക്കോട് :(www.evisionnews.co) മട്ടണ്‍ ബിരിയാണി നൽകാത്തതിന് ഹോട്ടലില്‍ സീരിയല്‍ നടിയുടെ പരാക്രമം: ഹോട്ടലുടമയ്ക്ക് പൂരത്തെറി,ഹോട്ടല്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്തു.കോഴിക്കോട്ടെ ഹോട്ടലിലാണ് പരിസരം മറന്ന് പ്രമുഖ സീരിയല്‍ നടി പരാക്രമം കാണിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെ കോഴിക്കോട് റഹ്മത്ത് ഹോട്ടലിലാണ് സീരിയല്‍ നടിയുടെ ലൈവ് പ്രകടനങ്ങള്‍ അരങ്ങേറിയത്. തൃശുര്‍ കുന്നം കുളം പൂനഞ്ചേരി വീട്ടില്‍ അനു ജൂബിയാണ് (23) സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ എത്തിയത്.ഇവര്‍ വെയിറ്ററോട് മട്ടണ്‍ ബിരിയാണി ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കങ്ങള്‍ തുടങ്ങിയത്. മട്ടണ്‍ ബിരിയാണി തീര്‍ന്നുപോയെന്ന് വെയിറ്റര്‍ അറിയിച്ചതോടെ നടിയുടെ കൂടെയുണ്ടായിരുന്നവര്‍ വെയിറ്ററോട് തട്ടിക്കയറി.വാക്കുതര്‍ക്കം രൂക്ഷമായതോടെ സീരിയല്‍ നടിയും സുഹൃത്തും ചേര്‍ന്ന് ഹോട്ടല്‍ ജീവനക്കാരനെ കൈയേറ്റം ചെയ്തു. ഇതിനിടെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന അബൂബക്കര്‍ റഷാദ് എന്നയാള്‍ പ്രശ്‌നത്തില്‍ ഇടപെട്ടു.ഇതോടെ ഇയാള്‍ക്കെതിരേ തിരിഞ്ഞ സംഘം അദ്ദേഹത്തെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് ഹോട്ടലുടമ പോലീസില്‍ വിവരമറിയിച്ചു.പോലീസ് സ്ഥലത്ത് എത്തി അനു ജൂബിയെയും സുഹൃത്തുക്കളായ മുനീസ, എറണാകുളം പാലാരിവട്ടം ആലിഞ്ഞല മൂട്ടില്‍ നവാസ്, പുവാട്ടുപറമ്പ് സ്വദേശി എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇതില്‍ ഒരാള്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.
Post a Comment
0 Comments