ചട്ടഞ്ചാല്‍ : (www.evisionnews.co)ബേവിഞ്ച വളവില്‍ വീണ്ടും ടാങ്കര്‍ ലോറി മറിഞ്ഞു. കാണാന്‍ വേണ്ടി ഇറങ്ങിയ ആളുടെ നിര്‍ത്തിയിട്ട കാറിലേക്ക് മറ്റൊരു ടാങ്കര്‍ ലോറി ഇടിച്ചു. ആളപായമില്ല ശനിയാഴ്ച വൈകീട്ട് 4. മണിയോടെയാണ് അപകടം നടന്നത് . എറണാകുളത്ത് കെമിക്കല്‍ ഇറക്കിവരികയായിരുന്ന ടാങ്കര്‍ ലോറിയാണ് റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞത്. വിദ്യാനഗര്‍ എസ്ഐ കെ പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗതാഗത തടസം നീക്കാനുള്ള ശ്രമം നടത്തിവരികയാണ്. ടാങ്കര്‍ ലോറിയിലുണ്ടായിരുന്ന ജീവനക്കാരെ പോലീസും നാട്ടുകാരും ചേര്‍ന്ന് പുറത്തെത്തിച്ചു.

Post a Comment
0 Comments