കാസര്‍കോട്: അണങ്കൂര്‍ ടി വി സ്റ്റേഷനടുത്തു സ്വകാര്യ വ്യക്തി കൈയേറി പത്തു വര്‍ഷത്തിലധികമായി കൈവശം വച്ചിരുന്ന സ്ഥലം റവന്യൂ അധികൃതര്‍ തിരിച്ചു പിടിച്ചു.കാസര്‍കോട് വില്ലേജ് ഓഫീസര്‍ എം പ്രകാശന്‍, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ശശിധര കെ പണ്ഡിത് എന്നിവരുടെ നേതൃത്വത്തിലാണ് കൈവശസ്ഥലം തിരിച്ചു പിടിച്ചത്. കാസര്‍കോട് വില്ലേജിലെ ആര്‍ എസ് നമ്പര്‍.
261ല്‍പ്പെട്ട 50 സെന്റ് സ്ഥലമാണ് തിരിച്ചു പിടിച്ചതെന്നു വില്ലേജ് അധികൃതര്‍ അറിയിച്ചു.കിഫാര്‍ഡ് ക്രാസ്റ്റ, ഭാര്യ ഹില്‍ഡക്രാസ്റ്റ എന്നിവരുടെ അധീനതയിലായിരുന്നു സ്ഥലം. ഈ സ്ഥലത്ത് ഒരു വീടുവച്ചിട്ടുണ്ടെങ്കിലും അതില്‍ താമസമില്ല. 1997 മുതല്‍ ഈ സ്ഥലം ഇവരുടെ കൈവശമാണെന്നു പറയുന്നു.
അതിനിടയില്‍ സ്ഥലം ഇവര്‍ വില്‍പ്പനക്കു ശ്രമിച്ചിരുന്നതായി പറയുന്നു. വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ആ നീക്കം തടഞ്ഞു. എന്നാല്‍ സ്ഥലം അന്നു സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നില്ല. അതിനു ശേഷം ഇപ്പോള്‍ വീണ്ടും വില്‍പ്പനക്കു നീക്കം നടന്നതിനെത്തുടര്‍ന്നാണ് സ്ഥലം സര്‍ക്കാര്‍ പിടിച്ചെടുത്തത്.

Post a Comment
0 Comments