Type Here to Get Search Results !

Bottom Ad

എസ്.വൈ.എസ് വിചാര സദസ്സ് സമാപിച്ചു

മുള്ളേരിയ:(www.evisionnews.co) എസ്.വൈ.എസ് ജില്ല കമ്മറ്റി പഞ്ചായത്ത് മുന്‍സിപ്പല്‍ തലങ്ങളില്‍ നടത്തിയ വിചാരസദസ്സ് കാസറകോഡ് മണ്ഡലത്തില്‍ സമാപിച്ചു മുള്ളേരിയ നൂറുല്‍ ഹുദ മദ്റസയില്‍ നടന്ന കാറഡുക്ക പഞ്ചായത്ത്വിചാര സദസ്സിലൂടെയാണ് സമാപനം 
എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി സ്വലാഹുദ്ധീന്‍ ഉദ്ഘാടനം ചെയ്തു മണ്ഡലം വൈസ് പ്രസിഡന്റ് സി.എം.ബി ഫൈസി അദ്ധ്യക്ഷത വഹിച്ചു മണ്ഡലം പ്രസിഡന്റ് ബദ്റുദ്ദീന്‍ ചെങ്കള,ജനറല്‍സെക്രട്ടറി എം.എ ഖലീല്‍ അഷ്റഫ് മൗലവി ആദൂര്‍,അബൂബക്കര്‍ മൗലവി ആദൂര്‍,ശാഫി ഹാജി ആദൂര്‍,അഷ്റഫ്ഫൈസിബെളിഞ്ചം,പട്ടാങ്ക് മുഹമ്മദ്,പി.എച്ച് അസ്ഹരി ആദൂര്‍,അഷ്റഫ് ഹനീഫി,അനസ് അസ്ഹരി,ശഫീഖ് ആദൂര്‍,ഹാരിസ് മുള്ളേരിയ തുടങ്ങിയവര്‍ പ്രസംഗിച്ചു 


വിവിധ പഞ്ചായത്ത്തലങ്ങളില്‍ നടന്ന വിചാര സദസ്സ്മൊഗ്രാല്‍ പുത്തൂരില്‍ സയ്യിദ് ഹാദി തങ്ങള്‍ മധൂരില്‍ അബൂബക്കര്‍ സാലൂദ് നിസാമി,കാസറകോഡ് ബശീര്‍ ദാരിമി തളങ്കര,ചെങ്കളയില്‍ ഹമീദ് പറപ്പാടി ,ബദിയഡുക്കയില്‍ അബ്ദുള്ള മൗലവി പാണലം,കുമ്പഡാജെയില്‍ അഷ്റബ് മിസ്ബാഹി,ബെള്ളൂരില്‍ ബദ്റുദ്ദീന്‍ ചെങ്കള എന്നിവര്‍ ഉദ്ഘാടനം ചെയ്തു

Post a Comment

0 Comments

Top Post Ad

Below Post Ad