
കാസർകോട് :(www.evisionnews.co) സി.പി.ഐ(എം) ഇരുപത്തി രണ്ടാം പാര്‍ട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള ലോക്കല്‍ സമ്മേളനങ്ങള്‍ ഒക്‌ടോബര്‍ പതിനഞ്ച് മുതല്‍ ആരംഭിക്കും.ജില്ലയില്‍ നൂറ്റിഇരുപത് ലോക്കല്‍ കമ്മിറ്റികളാണ് ഉള്ളത്. ബ്രാഞ്ച് സമ്മേളനങ്ങള്‍ ഒക്‌ടോബര്‍ പതിനഞ്ചിനകം പൂര്‍ത്തിയാവും.സമ്മേളനത്തിന്റെ ഭാഗമായി ആദ്യ ദിവസം പ്രതിനിധി സമ്മേളനവും, തൊട്ടടുത്ത ദിവസം റെഡ് വളണ്ടിയര്‍ മാര്‍ച്ച്, ബഹുജന പ്രകടനം, പൊതുസമ്മേളനം എീവ നടക്കും. ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.ലോക്കല്‍ സെക്ര'റി അവതരിപ്പിക്കു റിപ്പോര്‍ട്ടിൻ മേല്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം പുതിയ ലോക്കല്‍ കമ്മിറ്റി, ഏരിയാ സമ്മേളന പ്രതിനിധികള്‍ എിവരെ സമ്മേളനം തെരഞ്ഞെടുക്കും.ലോക്കല്‍ കമ്മിറ്റി ആദ്യ യോഗം ചേർന്ന് ലോക്കല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കും.ലോക്കല്‍ സമ്മേളനങ്ങള്‍ വിജയിപ്പിക്കുവാന്‍ ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
Post a Comment
0 Comments