കാസർകോട്:(www.evisionnews.co) റിയാസ് മൗലവി വധക്കേസിൽ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട ഹരജി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻതള്ളിയതിനെ ആഘോഷമാക്കുന്ന ബി.ജെ.പി ജനങ്ങളെ വി ഢികളാക്കാനാണ് ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിഎം.സി.ഖമറുദ്ധീൻ അഭിപ്രായപ്പെട്ടു.പരാതിക്കാർക്ക് നോട്ടീസ് പോലും നൽകാതെ സംസ്ഥാനക്രൈംബ്രാഞ്ചുംപോലീസും നൽകിയ റിപോർട്ട് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി ഗുഢാലോചന നടന്നിട്ടില്ലെന്ന്കണ്ടെത്തിയന്യൂനപക്ഷ കമ്മീഷന്റെ നിലപാടുംസംശയാസ്പദമാമാണെന്ന് ഖമറുദ്ധീൻ കുട്ടിച്ചേർത്തു.കോടതിയുടെപരിഗണനയിലിരിക്കുന്ന കേസ് സംബന്ധിച്ച് പോലീസ് വിഭാഗം ന്യൂനപക്ഷ കമ്മീഷൻ മുമ്പാകെ സമർപിച്ച റിപ്പോർട്ട് അവാസ്തവവും അനുചിതവുമാണ്.ഈ വീഴ്ചക്ക് സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഉത്തരവാദിയെന്ന് ഖമറുദ്ധീൻകറ്റപ്പെടുത്തി .സാമുദായിക ദ്രുവീകരണവും,കലാപവും ലക്ഷ്യം വെച്ച് നടത്തിയ റിയാസ് മൗലവിവധത്തിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ട് എന്നത് മുസ്ലിം ലീഗിന്റെ ആരോപണം മാത്രമല്ല പൊതു സമൂഹത്തിന്റെ വിശ്വാസവും കൂടിയാണ്.ജനങ്ങളുടെ എതിർപ്പിലും പ്രതിഷേധത്തിലും പ്രതിരോധത്തിലായ ബി. ജെ. പി. സംഘ് പരിവാർ സംഘടനകൾ ഇപ്പോൾ കണ്ടെത്തുന്ന ആശ്വാസം താൽക്കാലികം മാത്രമാണ്.റിയാസ് മൗലവി വധത്തിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാൻ നീതിയുടെ എല്ലാ വഴിയും മുസ്ലിം ലീഗ് കണ്ടെത്തുമെന്ന് ഖമറുദ്ധീൻ പറഞ്ഞു.

Post a Comment
0 Comments