കാസര്‍കോട് (www.evisionnews.co): മ്യാന്‍മര്‍ ഭരണകൂടത്തിന്റെ ക്രൂരതക്കിരയായി വംശഹത്യ നേരിടുന്ന റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്ക് വേണ്ടി എസ്.വൈ.എസ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്റ് അബൂബക്കര്‍ സിദ്ദീഖ് ജുമാമസ്ജിദില്‍ പ്രാര്‍ത്ഥന സദസ് നടത്തി. സമസ്ത ജില്ലാ ട്രഷറര്‍ കെ.ടി അബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡണ്ട് കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി അധ്യക്ഷന്‍ വഹിച്ചു.
എസ്.വൈ.എസ് മുനിസിപ്പല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്‌റാഹിം ഫൈസി ജെഡിയാര്‍, മണ്ഡലം പ്രസിഡണ്ട് ബദ്‌റുദ്ദീന്‍ ചെങ്കള, മണ്ഡലം ജനറല്‍ സെക്രട്ടറി എം.എ ഖലീല്‍ മുട്ടത്തോടി, അബ്ദുല്‍ ഖാദര്‍ മൗലവി ഷാര്‍ജ, ഹനീഫ് തങ്ങള്‍ ചേരൂര്‍, എസ്‌കെഎസ്എസ്എഫ് ഖത്തര്‍ കാസര്‍കോട് ജില്ലാ ട്രഷറര്‍ ഹാരിസ് എരിയാല്‍, സിറാജുദ്ധീന്‍ ഖാസിലേന്‍, പാണലം അബ്ദുള്ള മൗലവി, സഈദ് ഫൈസി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇബ്രാഹിം മൗവ്വല്‍, അബൂബക്കര്‍ ബാഖവി തുരുത്തി, ദൃശ്യ മുഹമ്മദ് കുഞ്ഞി, ടി.എസ് സൈനുദ്ധീന്‍, സി.ഐ സലാം, സഈദ് മൗലവി തളങ്കര, സാലിം ബെദിര, സലീം മൗലവി സംബന്ധിച്ചു.

Post a Comment
0 Comments