പൊവ്വല്‍ (www.evisionnews.co): സമാന്‍ സ്‌പോര്‍ട്ടിംഗ് പൊവ്വലും അല്‍-സമാന്‍ ചാരിറ്റബിള്‍ ട്രസ്റ്റും സംഘടിപ്പിക്കുന്ന റഹ്മ '17 മതപ്രഭാഷണ പരമ്പരയും നിര്‍ധന യുവതികള്‍ക്കുള്ള വിവാഹ സഹായ വിതരണ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പൊവ്വല്‍ ജമാഅത് പ്രസിഡണ്ട് എം. അബ്ദുള്ള കുഞ്ഞി ഹാജി ട്രസ്റ്റ് രക്ഷാധികാരി പി.എ അബൂബക്കറിന് നല്‍കി പ്രകാശനം ചെയ്തു. ഒക്ടോബര്‍ 16 മുതല്‍ 20 വരെയായി പൊവ്വല്‍ മര്‍ഹും പള്ളം അസീസ് നഗറിലാണ് പരിപാടി.
സയ്യിദ് സഫ്‌വാന്‍ തങ്ങള്‍ ഏഴിമല പരിപാടി ഉദ്ഘാടനം ചെയ്യും. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന പ്രഭാഷണ പരമ്പരയില്‍ കെ.എം അബ്ദുല്‍ അസീസ് ദാരിമി പൊന്മല, അല്‍ ഹാഫിസ് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി, അല്‍ ഹാഫിസ് സിറാജുദ്ധീന്‍ അല്‍ ഖാസിമി പത്തനാപുരം, ജലീല്‍ റഹ്മാനി വാണിയന്നൂര്‍, എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാഷണം നടത്തും. സമാപന പരിപാടി എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘടനം ചെയ്യും. എം.എ നിസാര്‍, ബാത്തിഷ പൊവ്വല്‍, നിയാസ് കോട്ട, ഷറഫുദ്ധീന്‍ കൂര്‍ഗ്, ബദ്‌റുദ്ദീന്‍ കോട്ട, അനൈസ് സംബന്ധിച്ചു.

Post a Comment
0 Comments