
കാസർകോട്:(www.evisionnews.co)ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍പേഴ്‌സൺ സ്ഥാനത്തോടൊപ്പം മെമ്പർ സ്ഥാനവും രാജിവെക്കാനൊരുങ്ങി സുഫൈജ അബൂബക്കർ.ഇതിനു അനുമതി നൽകണമെന്നാവശ്യപ്പെട്ട് ലീഗ് നേതൃത്വത്തിന് സുഫൈജ കത്ത് കൈമാറി.
ധാരണ പ്രകാരം കോൺഗ്രസ്സിന് അവകാശപ്പെട്ട സ്ഥാനമാണെങ്കിലും,നറുക്കെടുപ്പിലൂടെ നിർണയിക്കപ്പെട്ട സ്ഥാനമായതിനാലും, മറ്റു രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാലുമാണ് സുഫൈജ മെമ്പർ സ്ഥാനം കൂടി രാജി വെക്കാനൊരുങ്ങുന്നത്.കോൺഗ്രസിലെ പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ലീഗിലെ സുഫൈജ അബൂബക്കറിനെ നിയമിച്ചത്.പാദൂർ കുഞ്ഞാമു ഹാജിയുടെ മരണത്തെ
തുടർന്ന് നറുക്കെടുപ്പിലൂടെയാണ് സുഫൈജ അബൂബക്കർ ഈ
സ്ഥാനത്തേക്ക് വന്നത്. സുഫൈജ രാജി വെച്ചാൽ ധാരണ പ്രകാരം
പാദൂർ കുഞ്ഞാമുഹാജിയുടെ മകനായ ഷാനവാസ് പാദൂരിനാണ് ഈ സ്ഥാനം ലഭിക്കേണ്ടത്.ഉദുമ ഡിവിഷനിൽ നിന്ന് ഷാനവാസ് വിജയിച്ച ഉടൻ തന്നെ, സുഫൈജ സ്ഥാനം ഒഴിയാൻ തയ്യാറായിരുന്നു.എന്നാൽ രാഷ്ട്രീയത്തിൽ പുതുമുഖമായതിനാൽ ഷാനവാസ് സ്ഥാനം നിരസിക്കുകയായിരുന്നു. എന്നാൽ വിഷയം കോൺഗ്രസിനു ള്ളിൽ അസ്വാരസ്യങ്ങൾക്ക് കാരണമാവുകയും, അർഹതപ്പെട്ട സ്ഥാനം നേടിയെടുക്കണമെന്ന തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലും
വിഷയം ചർച്ചയായി. ഇതേതുടർന്ന് ജില്ലാ കമ്മിറ്റിയോട് വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കുവാൻ സംസ്ഥാനകമ്മിറ്റി നിർദ്ദേശിക്കുകമായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ധൃതിപ്പെട്ട് കോൺഗ്രസ് ജില്ലാ നേതൃത്വം മുസ്ലിം ലീഗ് ജില്ലാ കമ്മറ്റിക്ക്,സ്ഥാനം ആവശ്യപ്പെട്ട് കത്ത് കൈമാറിയത്.ഇതേതുടർന്ന് ലീഗ് നേതൃത്വം സുഫൈജയോട് സ്ഥാനം ഒഴിയാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍പേഴ്‌സൺ സ്ഥാനത്തോടൊപ്പം മെമ്പർ സ്ഥാനവും രാജിവെക്കാനൊരുങ്ങിയിരിക്കുകയാണ് സുഫൈജ.സമ്മർദ്ദ തന്ത്രമായും സുഫൈജയുടെ നിലപാടിനെ നിരീക്ഷകർ വ്യാഖ്യനിക്കുന്നു.ലീഗ് നേതൃത്വം തീരുമാനം ഉടൻ അറിയിക്കാമെന്ന് പറഞ്ഞതായും അനുമതി ലഭിച്ചാലുടൻ സ്ഥാനങ്ങൾ രാജിവെക്കുമെന്നും സുഫൈജ അബൂബക്കർ ഇ വിഷൻ ന്യൂസിനോട് പറഞ്ഞു.സുഫൈജ മെമ്പർ സ്ഥാനം രാജി വെച്ചാൽ മറ്റൊരു രാഷ്ട്രീയ തിരിമറികൾക്കായിരിക്കും കാസർകോട് സാക്ഷ്യം വഹിക്കുക.നിലവിൽ ഒരു സീറ്റിന്റെ ബലത്തിലാണ് യു ഡി എഫ് ജില്ല പഞ്ചായത്ത് ഭരിക്കുന്നത്.
സുഫൈജ രാജി വെച്ചാൽ ജില്ലയിലെ രാഷ്ട്രീയ സ്ഥിതിഗതികൾ തന്നെ മാറി മാറി മറിഞ്ഞേക്കും.സുഫൈജ സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍പേഴ്‌സൺ സ്ഥാനം മാത്രമാണ് രാജിവെക്കുകയെങ്കിൽ, ഷാനവാസ് പാദൂർ ഉടൻ തന്നെ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍മാനായി സ്ഥാനമേൽക്കും. കോൺഗ്രസ്സും ലീഗുമായുള്ള ധാരണ പ്രകാരം ജില്ലാ
പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവും എട്ടു മാസം കഴിയുമ്പോൾ കോൺഗ്രസ്സിന് ലഭിക്കും.നിലവിലെ സാഹചര്യമനുസരിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ഷാനവാസ് പാദൂരിന് തന്നെ ലഭിക്കുവാനാണ് സാധ്യത.
Post a Comment
0 Comments