കാഞ്ഞങ്ങാട്: (www.evisionnews.co)ജില്ലാ ആശുപത്രിക്ക് സമീപം സ്റ്റുഡിയോ ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എകെപിഎ) ചെമ്മട്ടംവയലില്‍ പ്രകടനം നടത്തി.ജില്ലാ പ്രസിഡന്റ് ഹരീഷ് പാലക്കുന്ന്, സെക്രട്ടറി പ്രശാന്ത് തൈക്കടപ്പുറം, ബി. എ.ഷെരീഫ്, ടി.വി.സുഗുണന്‍, കെ.സുധീര്‍, സണ്ണി മാണിശേരി എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment
0 Comments