
തിരുവനന്തപുരം:(www.evision.in) പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വിദേശപഠന സഹായം നല്‍കുന്നതിന് പൊതുമാനദണ്ഡം രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി എ കെ ബാലന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ തൃശൂര്‍ സ്വദേശിനിയായ റിമാ രാജന് പോര്‍ച്ചുഗലിലെ സര്‍വ്വകലാശാലയില്‍ പഠിക്കുന്നതിന് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് ലഭ്യമാകാത്തത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ വാര്‍ത്തയായിരുന്നു. ഇതേത്തുടര്‍ന്ന് മന്ത്രി ഉടനടി ഇടപെടുകയും റിമയുടെ വിദ്യാഭ്യാസം തുടരാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇത്തരം നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ക്കൂടിയാണ് ഇപ്പോള്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വിദേശപഠന സഹായം നല്‍കുന്നതിന് പൊതുമാനദണ്ഡം രൂപീകരിക്കുന്നതിലേക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്.
Post a Comment
0 Comments