കാസർകോട്:(www.evisionnews.co) ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാതല പ്രഖ്യാപന സമ്മേളനം ഒക്ടോബർ 14 ന് കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗം ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയംഗം പി.ബി.എം ഫർമീസ് ഉദ്ഘാടനം ചെയ്തു. സാഹോദര്യ രാഷ്ട്രീയത്തിലൂന്നിയ ജനാധിപത്യ ശബ്ദങ്ങളെ ക്യാമ്പസുകൾ നെഞ്ചേറ്റുന്നതിന്റെ തെളിവാണ് സമീപകാലത്തു നടന്ന ക്യാമ്പസ് തെരഞ്ഞെടുപ്പുകളിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ നടത്തിയ തിളക്കമാർന്ന മുന്നേറ്റമെന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് എ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി അംഗം സുഭാഷ് കെ വി, ജില്ലാ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ അബ്ദുൽ ജബ്ബാർ ആലങ്കോൾ, ഹമീദ് കക്കണ്ടം, ഫൗസിയ സിദ്ധീഖ് തുടങ്ങിയവർ സംസാരിച്ചു പി.കെ അബ്ദുല്ല സ്വാഗതവും സിറാജുദ്ദീൻ മുജാഹിദ് നന്ദിയും പറഞ്ഞു
സംഘാടക സമിതി ചെയർമാൻ
എ.രാമകൃഷ്ണൻ
വൈസ് ചെയർമാൻ
സി എച്ച് ബാലകൃഷ്ണൻ
ഹമീദ് കൽക്കണ്ടം
സഫിയ സമീറ
അമ്പുഞ്ഞി തലക്ളായി
ജനറൽ കൺവീനർ
പി.കെ അബ്ദുല്ല
പി.കെ അബ്ദുല്ല
കൺവീനർമാർ : മുഹമ്മദ് വടക്കേക്കര, ബി.കെ മുഹമ്മദ്, മഹ്മ്മൂദ് പള്ളിപ്പുഴ, അബ്ദുല്ലത്തീഫ് കുമ്പള, സിറാജുദ്ദീൻ മുജാഹിദ്, അബ്ദുൽജബ്ബാർ ആലങ്കോൾ. സീനത്ത്, ഫൗസിയ സിദ്ദിക്ക്

Post a Comment
0 Comments