കാസർകോട്: (www.evisionnews.co) ജില്ലയിൽ തീവണ്ടികൾക്കും
കെ എസ് ആർ ടി സി ബസ്സുൾക്കു നേരേയും തുടർച്ചയായി ഉണ്ടാകുന്ന കല്ലേറിന്റെ പിന്നിൽ വൻ അട്ടിമറിയും ഗൂഡാലോചനയും ഉണ്ടെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത് ആരോപിച്ചു. അക്രമങ്ങളെ കുറിച്ച് സമഗ്രാന്വേഷണവും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ബസ്സുകൾക്കും തീവണ്ടികൾക്കും പ്രത്യേക സുരക്ഷ ഏർപ്പെടുത്തണമെന്നും,നിരന്തരമായി വിവിധി ടങ്ങളിൽ കല്ലേറ് ഉണ്ടായിട്ടും പ്രതികളെ പിടികൂടാൻ പോലീസിനു സാധിച്ചിട്ടില്ല. സംഭവങ്ങൾ അനേഷിക്കാൻ പ്രത്യേക ടീമിനെ രുപീകരിക്കണമെന്നും , കെ.എസ് ആർ ടി സി ബസ്സിനു നേരെയുണ്ടായ അക്രമത്തിലെ പ്രതിയെ മോചിപ്പിച്ച മഞ്ചേശ്വരം എം. എൽ.എ. യുടെ നടപടി അക്രമികൾക്ക് പ്രോൽസാഹനമായതായി ബി.ജെ.പി. ആരോപിച്ചു. സ്വന്തം മണ്ഡലത്തിൽ നീറുന്ന പ്രശ്നങ്ങൾ ഉണ്ടായിട്ടും അതിൽ ഒന്നും ഇടപ്പെടാൻ സമയം കണ്ടെത്താത്ത റസാക്ക് എം.എൽ. എ ബസ്സ് അക്രമിച്ച് ആളെ മോചിപ്പിക്കാൻ നിമിഷം നേരം കൊണ്ട് കുതിച്ചെത്തി. തകർന്ന റോഡുകൾ നന്നാക്കാൻ ഒരു നടപടിയും സ്വീകരിക്കാത്ത എം.എൽ.എ സമൂഹ വിരുദ്ധർക്ക് വേണ്ടി മണിക്കൂറോളം പോലീസ് സ്റ്റേഷൻ ഉപരോധിച്ചു, അക്രമികൾക്ക് പ്രചോദനമാകുന്നതായും ശ്രീകാന്ത് കുറ്റപ്പെടുത്തി.

Post a Comment
0 Comments