Type Here to Get Search Results !

Bottom Ad

കുമ്പളയിൽ സർക്കാർ ഭൂമി കയ്യേറിയതായി ഡി വൈ എഫ് ഐ: റവന്യൂ മന്ത്രിക്ക് പരാതി നൽകി

കുമ്പള :(www.evisionnews.co)കുമ്പളയിൽ വ്യാപകമായി സർക്കാർ ഭൂമി കയ്യേറ്റങ്ങളിൻമേലുള്ള നടപടി റവന്യൂ വകുപ്പ് അധികൃതർ കടലാസിൽ ഒതുക്കിയതായി ഡി വൈ എഫ് ഐയുടെ പരാതി. ഇതേതുടർന്ന് ഡി വൈ എഫ് ഐ പ്രവർത്തകർ റവന്യൂ മന്ത്രിക്ക് പരാതി നൽകി.സർക്കാർ ഭൂമി കയ്യേറ്റങ്ങൾക്ക് റവന്യൂ അധികൃതർ തന്നെ കൈവശരേഖ നൽകിയതായുള്ള രേഖ പുറത്ത് വന്നതോടെയാണ് പരാതിയിൻമേലുള്ള നടപടി അധികൃതർ കടലാസിൽ ഒതുക്കിയതെന്ന് നേതാക്കൾ പറഞ്ഞു.ഡിവൈഎഫ്ഐ പ്രവർത്തകൻ അർഷാദ് തവക്കൽ ഇതു സംബന്ധിച്ച് വിവരവകാശ നിയമത്തിലൂടെ ഭൂമി കയ്യേറ്റം സംബന്ധിച്ച് രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ടതോടെയാണ് കൈവശരേഖ നൽകിയതായി വില്ലേജ് ഓഫീസ് രേഖകൾ വ്യക്തമാക്കിയിരിക്കുന്നതെന്നും, മൊഗ്രാൽ വില്ലേജിലെ സർക്കാർ ഭൂമി കയ്യേറ്റങ്ങളിലാണ് ഇപ്പോൾ മന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത് ഡി വൈ എഫ്ഐ നേതാക്കൾ പറഞ്ഞു . ഭൂമി കയ്യേറ്റക്കാർക്ക് വീട് നിർമ്മിച്ചു നൽകാൻ കുമ്പള ഗ്രാമ പഞ്ചായത്ത് ഭവന നിർമ്മാണ സഹായവും അനുവദിച്ചതുമായും ഇതിൻെറ ആദ്യ ഗഡു കൈപ്പറ്റിയതായും വിവരവകാശരേഖ സാക്ഷ്യപ്പെടുത്തുന്നുമുണ്ടെന്നും ഡി വൈ എഫ് ഐ നേതാക്കൾ പറഞ്ഞു.അനധികൃത ഭൂമി കയ്യേറ്റങ്ങൾ സ്ഥിരീകരിച്ചിട്ടും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാത്തത് ഉദ്യോഗസ്ഥരുടെ ഒത്താശയാണ് വ്യക്തമാക്കുന്നതെന്നും അടിയന്തിര നടപടി സ്വീകരിക്കാൻ റവന്യൂ മന്ത്രി ഇടപെടണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad