Type Here to Get Search Results !

Bottom Ad

കേരളത്തിൽ രണ്ടാം വിമോചന സമരത്തിനുള്ള ആര്‍എസ്എസ് ശ്രമം വിലപ്പോവില്ല : കോടിയേരി

Image result for kodiyeri
തിരുവനന്തപുരം:(www.evisionnews.co) സംസ്ഥാനത്ത് രണ്ടാം വിമോചനസമരത്തിനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചാണകമെന്ന് കരുതി ആനയെ വാരാൻ പോയ രാമൻനായരാണ് അമിത് ഷായെന്ന് പി.ജയരാജന്‍ പരിഹസിച്ചു. ആർ·എസ്എസിനെതിരായ പ്രതിരോധ കൂട്ടായ്മകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇരുവരും. 


ആർഎസ്എസും ബിജെപിയും ബോധപൂർവം സംഘർഷം സൃഷ്ടിക്കുകയും കേരളത്തിനെതിരെ ദുഷ്പ്രചരണം നടത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു സിപിഎമ്മിന്റെ പ്രതിരോധ കൂട്ടായ്മ. കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര പരാജയപ്പെട്ടതോടെ ആർഎസ്എസ് അക്രമത്തിലേക്ക് തിരിഞ്ഞിരിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു.


കണ്ണൂരിൽ നടന്ന ബഹുജന കൂട്ടായ്മ ജില്ലാ സെക്രട്ടറി പി. ജയരാജനാണ് ഉദ്ഘാടനം ചെയ്തത്. ആർഎസ്എസ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടരുടെ കുടുംബാംഗങ്ങളേയും പരുക്കേറ്റവരേയും സാംസ്കാരിക പ്രവർത്തകരേയും അണിനിരത്തിയായിരുന്നു എല്ലാ ജില്ലകളിലേയും ബഹുജനക്കൂട്ടായ്മ.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad