ഉദുമ :ഷെൽട്ടർ ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റും എം എസ് എം കാസർകോട് ജില്ലാ കമ്മിറ്റിയും നടത്തി വരുന്ന എം എസ് എം ഡ്രസ്സ് ബാങ്ക് പദ്ധതിയിലേക്ക് ഉദുമ പടിഞ്ഞാർ റീമർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്വരൂപിച്ച വസ്ത്രങ്ങൾ കൈമാറി.
വിവിധ വീടുകളിൽ നിന്നായി ക്ലബ് പ്രവർത്തകർ ശേഖരിച്ച വസ്ത്രങ്ങൾ കാസർകോട് ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനവാസ് പാദൂർ എം എസ് എം കാസർകോട് ജില്ലാ വെൽഫെയർ വിങ് കൺവീനർ ഫാരിസ് കാഞ്ഞങ്ങാടിന് നൽകി ഉദ്ഘാടനം ചെയ്തു. സാമൂഹിക സാംസ്കാരിക മേഖലയിലുള്ള ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മറ്റു ക്ലബ്ബുകൾ മാതൃകയാകണം എന്ന് അദ്ദേഹം അഭിപ്രായപെട്ടു. കഴിഞ്ഞ രണ്ട് വർഷമായി എം എസ് എം വസ്ത്രങ്ങൾ ശേഖരിച്ചു കേരളത്തിനകത്തും പുറത്തുമായി അർഹരായ ആളുകൾക്ക് എത്തിച്ചു നൽകുന്ന പദ്ധതിയാണ് എം എസ് എം ഡ്രസ്സ് ബാങ്ക്.
യുസഫ് മീത്തൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ. വി അപ്പു ആശംസകൾ നേർന്നു .ക്ലബ് രക്ഷാധികാരി സാഹിദ് നിഷ പഴയകാല പ്രവർത്തകരായ സി. എം ഷാഫി ഹാജി സലാം പി.കെ എന്നിവർ സംസാരിച്ചു.എം എസ് എം ജില്ലാ സെക്രട്ടറി അനീസ് അഫ്സൽ ചൂരി എന്നിവർ സംബന്ധിച്ചു. ക്ലബ്ബ് സെക്രട്ടറി ശുഹൈബ് ടി. കെ സ്വാഗതവും ട്രഷറർ ആരിഫ് പുതിയനിരം നന്ദിയും പറഞ്ഞു.

Post a Comment
0 Comments