കാസര്‍കോട് (www.evisionnews.co): എസ്.കെ.എസ്.എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സൈബര്‍ വിംഗിന്റെ പ്രഥമ ജില്ലാ സമ്മേളനം നവംബര്‍ അഞ്ചിന് കുമ്പള ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയില്‍ നടത്താന്‍ സൈബര്‍ വിംഗ് ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി 11 കേന്ദ്രങ്ങളില്‍ എം കോണ്‍ എന്ന പേരില്‍ പ്രവര്‍ത്തക കൂട്ടായ്മയും സോഷ്യല്‍ മീഡിയ വഴി പ്രവാചക സന്ദേശ കൈമാറ്റം, കാമ്പസുകളില്‍ ബോധവല്‍കരണ സംഗമം എന്നിങ്ങനെ വിവിധ കര്‍മ പരിപാടികള്‍ സംഘടിപ്പിക്കും.
ജില്ലാ ചെയര്‍മാന്‍ പി.എച്ച് അസ്ഹരി ആദൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര വിഷയമവതരിപ്പിച്ചു. റംഷീദ് കല്ലുരാവി, ഉനൈസ് ആലംപാടി, നിസാം പള്ളത്തടുക്ക, ഹമീദ് ചേരങ്കൈ, ഫായിസ് ഗോളിയടുക്കം സംബന്ധിച്ചു.

Post a Comment
0 Comments