അണങ്കൂര്‍ (www.evisionnews.co): എം.എസ്.എഫ് ദിനമാചരണത്തോടനുബന്ധിച്ച് ബെദിരയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് പതാക ഉയര്‍ത്തി. ബി.എ കുഞ്ഞിമ്മദ്, എന്‍.എം സിദ്ധീഖ്, റഫീഖ് വിദ്യാനഗര്‍, റാഷിദ് ബി.എം.സി, സിയാദ് ബി.സെഡ്, ബാക്കിര്‍ സംബന്ധിച്ചു.
തളങ്കര: തളങ്കരയില്‍ മുന്‍ ജില്ലാ പ്രസിഡണ്ട് സഹീര്‍ ആസിഫ് പതാക ഉയര്‍ത്തി. മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. അമാനുള്ള, അജ്മല്‍ തളങ്കര, നൗഫല്‍ തായല്‍, സഹദ് ബാങ്കോട്, റഫീഖ് വിദ്യാനഗര്‍, ഖലീല്‍ അബൂബക്കര്‍, ഹബീബ് തുരുത്തി, സുനൈഫ് തെരുവത്ത്, അഫ്‌സല്‍, അമീന്‍ ഹുദവി, സുഹൈല്‍, കലാം, ആരിഫ്, ആഷിഖ്, ഫഹദ്, സിറാജ്, ഹക്കീം, റാഷിദ് ബാങ്കോട്ട് സംസാരിച്ചു.

Post a Comment
0 Comments