മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലം ഒരിക്കല്‍കൂടി യു.ഡി.എഫിനോട് കൂറുപ്രഖ്യാപിച്ചു. വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവില്‍ 23,310 വോട്ടിന്റെ ഭൂരിപക്ഷവുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ വേങ്ങരയില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെ.എന്‍.എ ഖാദര്‍ ആകെ 65,227 വോട്ടു നേടിയപ്പോള്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി ബഷീര്‍ 41,917 വോട്ടുമായി രണ്ടാമതെത്തി. ബി.ജെ.പി സ്ഥാനാര്‍ത്ഥി ജനചന്ദ്രനെ നാലാം സ്ഥാനത്തേക്കു പിന്തള്ളി എസ്ഡിപിഐയുടെ കെ.സി. നസീര്‍ മൂന്നാം സ്ഥാനം നേടുന്നതിനും തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. നസീര്‍ 8648 വോട്ടു സ്വന്തമാക്കിയപ്പോള്‍ ജനചന്ദ്രന് 5728 വോട്ടു മാത്രമേ ലഭിച്ചുള്ളൂ.
വോട്ടുവിഹിതം ഇങ്ങനെ:
കെ.എന്‍.എ. ഖാദര്‍ (മുസ്ലിം ലീഗ്) 65,227.
പി.പിബഷീര്‍ (സി.പി.എം) 41,917.
കെ.സി നസീര്‍ (എസ്.ഡി.പി.ഐ) 8,648.
കെ.ജനചന്ദ്രന്‍ (ബിജെപി) 5,728
നോട്ട 502.
കറുമണ്ണില്‍ ഹംസ (സ്വതന്ത്രന്‍) 442.
ശ്രീനിവാസ് (സ്വതന്ത്രന്‍) 159.

Post a Comment
0 Comments