കാസര്‍കോട് (www.evisionnews.co): അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുന്ന കുമ്പഡാജെയിലെ അബ്ദുല്ല മൗലവിക്ക് എസ്.കെ.എസ്.എസ്.എഫ് ഖത്തര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ചികിത്സാ ധനസഹായം ട്രഷറര്‍ ഹാരിസ് എരിയാല്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയെ ഏല്‍പിച്ചു.
അബ്ദുല്ല മൗലവിയെ വീട്ടില്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി. ഖത്തീബ് ഹാജി ഫസ്‌ലുറഹ്്മാന്‍ ദാരിമി, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, സൈബര്‍ വിംഗ് ജില്ല ചെയര്‍മാന്‍ പി.എച്ച് അസ്ഹരി ആദൂര്‍, സി.കെ അബ്ദുല്‍ ഖാദര്‍, കെഎസ് മുഹമ്മദ് കുഞ്ഞി, എസ്.കെ.എസ്.എസ്.എഫ് കുമ്പഡാജെ സെക്രട്ടറി സിദ്ദീഖ് തായല്‍, മുജീബ് ബദ്രിയ, അബ്ബു ഹാപ്പി, എസ്. മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍ സാല്‍ഗോളി, മൊയ്തീന്‍ കുട്ടി ബള്ളന്തര്‍, ഇബ്‌റാഹിം മൂല, ഫാറൂഖ് കൊല്ലട്ക്ക സംസാരിച്ചു.

Post a Comment
0 Comments