പെരിയ (www.evisionnews.co): കേന്ദ്ര സര്‍വകലാശാലയിലെ ഹോസ്റ്റല്‍ കുളിമുറിയില്‍ കാല്‍തെന്നി വീണ് വിദ്യാര്‍ത്ഥി മരിച്ചു. തായന്നൂര്‍ തൊട്ടിലായി സ്വദേശിയും പെരിയ കേന്ദ്ര സര്‍വകലാശാല എം.എഡ് വിദ്യാര്‍ത്ഥി വിശ്വംഭരന്‍ (30)നാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ഹോസ്റ്റലിലെ കുളിമുറിയില്‍ കയറിയ വിശ്വംഭരന്‍ കാല്‍തെന്നി വീഴുകയായിരുന്നു. അബോധാവാസ്ഥയില്‍ കിടക്കുകയായിരുന്ന യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment
0 Comments