Type Here to Get Search Results !

Bottom Ad

എസ്.എഫ്.ഐ അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തിരിച്ചടിയുണ്ടാകും : എം.എസ്.എഫ്

Image result for msf
കാസർകോട് :(www.evisionnews.co) പൊവ്വൽ എൽ.ബി.എസ് കോളേജിൽ എം.എസ്.എഫ് പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ ജില്ലാ എം.എസ്.എഫ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എസ്.എഫ്.ഐയുടെ കുത്തകയായിരുന്ന ക്യാമ്പസ് കഴിഞ്ഞ തവണ എം.എസ്.എഫ് മുന്നണി പിടിച്ചെടുത്തതിൽ വിളറി പൂണ്ട കുട്ടി സഖാക്കൾ വ്യാപകമായി അക്രമം അഴിച്ചു വിടുകയാണ്. നല്ല രീതിയിൽ സംഘടനാ പ്രവർത്തനം നടത്തി വരുന്ന എം.എസ്.എഫ് നേതൃത്വത്തിലുള്ള യു.ഡി.എസ്.എഫ് മുന്നണി ഇതിനകം തന്നെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പ്രശംസ പിടിച്ചു പറ്റിയത് അവരെ വല്ലാതെ പ്രകോപിപ്പിക്കുകയാണ്. ക്യാമ്പസിനകത്ത് യു.ഡി.എസ്.എഫ് കമ്മിറ്റി നടപ്പിലാക്കുന്ന 'ആവാസ്' പദ്ധതി ഇതിനകം തന്നെ വിദ്യാർത്ഥികളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. അതിനു ലഭിച്ച സ്വീകാര്യതയിൽ മനോനില നഷ്ടപ്പെട്ട എസ്.എഫ്.ഐ അക്രമ രാഷ്ട്രീയത്തിന് കോപ്പ് കൂട്ടുകയാണ്. സമാധാന കമ്മിറ്റി യോഗ തീരുമാനം കാറ്റിൽ പറത്തി സമര രംഗത്തിറങ്ങിയ എസ്.എഫ്.ഐ നടപടിയെ പാർട്ടി സെക്രട്ടറി തന്നെ പൊതു വേദിയിൽ വെച്ച് പരസ്യമായി തള്ളിപ്പറഞ്ഞതാണ്. വരാനിരിക്കുന്ന കോളേജ് ഇലക്ഷൻ മുന്നിൽ കണ്ടു അണികളെ ഒപ്പം നിർത്താൻ വേണ്ടിയാണ് അവർ ഈ തെമ്മാടിത്തരം കാട്ടിക്കൂട്ടുന്നത്. സമാധാന കാംക്ഷികളായ പ്രവർത്തകരുടെ ക്ഷമ പരിശോധിക്കാൻ ഇടവരുത്തരുതെന്ന്  എസ്.എഫ്.ഐ യെ ഓർമപ്പെടുത്തുന്നു. അക്രമങ്ങൾക്ക് അറുതി വരുത്തിയില്ലെങ്കിൽ ജില്ലയിൽ എം.എസ്.എഫ് ഭൂരിപക്ഷ പ്രദേശങ്ങളിൽ എസ്.എഫ്.ഐക്കാർ കൂലി വാങ്ങേണ്ട അവസ്ഥ ഉണ്ടാവാനിട വരുത്തരുതെന്ന് എം.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad