കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും കുട്ടികളെ ബാലവേലയ്ക്കും ബാലഭിക്ഷാടനത്തിനും ഉപയോഗിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ വര്‍ധിച്ച സാഹചര്യത്തിലും സംയോജിത ശിശുസംരക്ഷണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നഗരപ്രദേശങ്ങളില്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ മുഴുവന്‍ നഗരസഭകളിലും ശിശുസംരക്ഷണ കമ്മിറ്റികള്‍ രൂപീകരിക്കുന്നത്. നഗരസഭാ ചെയര്‍മാന്‍ അധ്യക്ഷനും ക്ഷേമകാര്യസ്ഥിരം സമിതിചെയര്‍പേഴ്‌സണ്‍ ഉപാധ്യക്ഷയും, ശിശുവികസന പദ്ധതി ഓഫീസര്‍ കവീനറുമായിട്ടുള്ള കമ്മിറ്റിയാണ് നഗരസഭകളില്‍ രൂപീകരിക്കുന്നത്. ആരോഗ്യവകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍, വിദ്യാഭ്യാസ ഉപഡയറക്ടറുടെ പ്രതിനിധി, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, മുനിസിപ്പല്‍ സെക്രട്ടറി, അസിസ്റ്റന്റ ്‌ലേബര്‍ ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, താലൂക്ക് വികസന ഓഫീസര്‍, കുടുംബശ്രീയിലെ പ്രതിനിധി, ജില്ലാശിശുസംരക്ഷണ ഓഫീസര്‍ എന്നിവര്‍ നഗരസഭാതല ശിശുസംരക്ഷണ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. ഗ്രാമ പഞ്ചായത്ത് തലത്തിലും ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ശിശുസംരക്ഷണ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന് നേരത്തെ തന്നെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് പ്രകാരം കമ്മിറ്റികള്‍ പുനസംഘടിപ്പിക്കാത്ത പഞ്ചായത്തുകള്‍ എത്രയും പെട്ടെന്ന് പുനസംഘടിപ്പിക്കുന്നതിനും യോഗം നിര്‍ദ്ദേശിച്ചു.
ജില്ലാകളക്ടറുടെ ചേംബറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം:എച്ച്.ദിനേശന്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ബിജു.പി എന്നിവര്‍ സംസാരിച്ചു. ജില്ലാശിശുസംരക്ഷണ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഫൈസല്‍.എ.ജി, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നോഡല്‍ കോ.ഓര്‍ഡിനേറ്റര്‍ അനീഷ്‌ജോസ് എന്നിവര്‍ അവതരിപ്പിച്ചു. പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷുഹൈബ്.കെ നന്ദി പറഞ്ഞു.
Post a Comment
0 Comments