ചെങ്കള :(www.evisionnews.co) ജില്ലാ ശുചിത്വ മിഷന്‍ ഹരിത കേരളം മിഷന്റെ ഭാഗമായി ശുചിത്വ മാലിന്യ സംസ്‌ക്കരണ പദ്ധതികളുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ അധ്യക്ഷന്മാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും ഏകദിന ശില്പശാല നടത്തി. ചെങ്കള ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ജീവന്‍ബാബു. കെ മുഖ്യപ്രഭാഷണം നടത്തി. ഹരിത കേരള മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍, ഡി.പി.ഒ സുരേഷ് കെ.എം, എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ അമീര്‍ഷാ ആര്‍.എസ് വിവിധ ശുചിത്വ മാലിന്യ സംസ്‌ക്കരണ പദ്ധതികളെ കുറിച്ച് ക്ലാസെടുത്തു. റിസോഴ്‌സ് പേഴ്‌സമാരായ എച്ച്.കൃഷ്ണ, ഇ.ഗംഗാധരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡി.വി അബ്ദുള്‍ ജലീല്‍ സ്വാഗതവും ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ വി. സുകുമാരന്‍ നന്ദിയും പറഞ്ഞു.

Post a Comment
0 Comments