ആലപ്പുഴ :(www.evisionnews.co) തന്നെ ആദ്യം ചതിച്ചത് കോണ്‍ഗ്രസ് നേതാവും ആലപ്പുഴ എംപിയുമായ കെ.സി വേണുഗോപാലാണെന്ന് സരിത എസ് നായര്‍. സാമ്പത്തിക ചൂഷണം ആദ്യം തുടങ്ങിയത് ഉമ്മന്‍ചാണ്ടിയുടെ വിങ്ങില്‍ നിന്നാണെന്നും നാരദ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സരിത എസ് നായര്‍ വ്യക്തമാക്കുന്നു. ജസ്റ്റിസ് ശിവരാജന്‍ സമര്‍പ്പിച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സരിത എസ് നായര്‍ക്കെതിരെ ലൈംഗിക പീഡനം നടന്നുവെന്ന് വ്യക്തമാക്കിയിരുന്നു. സരിതയുടെ കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ ബലാത്സംഗ കേസ് എടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.ഇതിന് പിന്നാലെയാണ് സരിതയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നത്.

Post a Comment
0 Comments