വിദ്യാനഗര്‍: വിദ്യാനഗര്‍ പൊലീസ് നടത്തിയ റെയ്ഡില്‍ നിരോധിത പാന്‍ ഉല്‍പ്പന്നങ്ങളും സിഗരറ്റുകളും വില്‍പ്പന നടത്തി ലഭിച്ച പണവും അടക്കം മില്‍മാ ബൂത്ത് ഉടമയെ അറസ്റ്റ് ചെയ്തു. ചെര്‍ക്കളയില്‍ മില്‍മാ ബൂത്ത് നടത്തിവരുന്ന കെട്ടുംകല്ല് സ്വദേശി ബേര്‍ക്ക ഹൗസില്‍ അബ്ദുള്‍ഖാദറിന്റെ മകന്‍ ബി മൊയ്തു(35) വിനെയാണ് വിദ്യാനഗര്‍ സി ഐ ബാബുപെരിങ്ങേത്ത്, എസ് ഐ എം വി ശ്രീദാസ്, അഡീഷണല്‍ എസ് ഐ കെ ആര്‍ അമ്പാടി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.മില്‍മാ ബൂത്തും വീടും റെയ്ഡ് ചെയ്ത് ഇരുപതിനായിരത്തില്‍പ്പരം പാക്കറ്റ് പാന്‍ ഉല്‍പ്പന്നങ്ങളും അയ്യായിരം പാക്കറ്റ് സിഗരറ്റുകളും ആണ് കണ്ടെടുത്തത്. ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തി ലഭിച്ച 67,930 രൂപയും പ്രതിയില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു.

Post a Comment
0 Comments