Type Here to Get Search Results !

Bottom Ad

കാരുണ്യ സ്പർശവുമായി സർവാൻസ് ചൗക്കിയുടെ മഹർ പദ്ധതി


ചൗക്കി: (www.evisionnews.co) നാടിന്റെ കലാ-കായിക-സാംസ്കാരിക-ജിവകാരുണ്യ മേഖലകളിൽ നിരവധി മാതൃക പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ച സർവാൻസ് ചൗക്കിയുടെ ആഭിമുഖ്യത്തിൽ മെഹർ പദ്ധതി തുടക്കമായി. നിർദ്ധനരായ കുടുംബത്തിലെ പെൺകുട്ടിയുടെ  വിവാഹത്തിന്  സ്വർണ്ണം നൽകി സർവാൻസ്‌ ചൗക്കി മാതൃകയായി. വിവാഹത്തിനുള്ള സ്വർണം വാങ്ങാൻ പ്രയാസപ്പെട്ട കുടുംബത്തിന്റെ നിസ്സഹായത മനസ്സിലാക്കിയ പ്രവർത്തകർ മറ്റു മെമ്പർമാരുമായി  ചർച്ച നടത്തുകയും  തുക സ്വരൂപിക്കുകയും ചെയ്തു. പ്രവാസികളായ പ്രവർത്തകരുടെ  കൈത്താങ്ങോടൊപ്പം  വിദ്യാർത്ഥികൾ തങ്ങളുടെ പോക്കറ്റ് മണിയും സംഭാവനയായി നൽകി. നിസ്സഹായരായ കുടുംബത്തിന്റെ കണ്ണീരൊപ്പാൻ സാധിച്ചതിലുള്ള  സന്തോഷം പ്രവർത്തകർ പങ്കുവെച്ചു. ക്ലബിൽ നടന്ന ചടങ്ങിൽ കുടുംബത്തിനുള്ള സ്വർണ്ണം സർവാൻസ്‌ ഖത്തർ പ്രതിനിധി അജ്ജു കസ്സു ക്ലബ്  പ്രസിഡന്റ്‌ സിറാജിന്  കൈമാറി. റഹിസ്‌,ലത്തി,സിഫ ,ഫയിൽ, അഷ്ക്കർ, ഷാഹിദ്‌, മൻചു,ആഷിക്ക്‌, സുൽപ്പു തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad