
പൂനെ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയര്‍മാനായി ബോളിവുഡ് താരം അനുപം ഖേറിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. മുന്‍ ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാന്റെ കാലാവധി മാര്‍ച്ചില്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് ഖേര്‍ നിയമിതനായത്.നേരത്തെ സെന്‍സര്‍ ബോര്‍ഡ്, നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവയുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിട്ടുള്ള അനുപം ഖേര്‍ പത്മശ്രീയും പത്മഭൂഷണും അടക്കം നിരവധി പുരസ്‌കാരങ്ങള്‍ക്കുടമയാണ്. രണ്ടു തവണ മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ച ഖേര്‍ ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിച്ച ബെന്റ് ഇറ്റ് ലൈക്ക് ബെക്കാം, ഗോള്‍ഡണ്‍ ലയണ്‍, സില്‍വര്‍ ലൈനിങ്‌സ് പ്ലേബുക്ക് എന്നീ ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Post a Comment
0 Comments