Type Here to Get Search Results !

Bottom Ad

കേരളത്തിലെ ഇടതു പക്ഷ സർക്കാരിന്റേത് തരംതാണ നാലാംകിട രാഷ്ട്രീയമെന്ന് എ.കെ ആന്റണി

Image result for ak antonyന്യൂഡല്‍ഹി:(www.evisionnews.co)കേരളത്തിലെ ഇടതു പക്ഷ സർക്കാരിന്റേത്  തരംതാണ നാലാംകിട രാഷ്ട്രീയമെന്ന്  എ.ഐ.സി.സി മുതിര്‍ന്ന അംഗം എ.കെ ആന്റണി. വേങ്ങരയില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടയില്‍ സോളാര്‍ റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം പ്രഖ്യാപിച്ചത് രാഷ്ട്രീയ തന്ത്രമാണെന്നും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തരംതാണ നാലാംകിട നടപടിയാണിതെന്നും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ അഴിമതിക്കേസിന്റെ അന്വേഷണത്തിലൂടെ കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ക്കാമെന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വ്യാമോഹമാണെന്നും എ.കെ ആന്റണി വ്യക്തമാക്കി. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധികരിക്കാനുള്ള സാമാന്യ മര്യാദ മുഖ്യമന്ത്രി കാണിക്കണം. റിപ്പോര്‍ട്ട് കണ്ടതിനു ശേഷം മാത്രം അതെ പറ്റിയുള്ള പ്രതികരണം നല്‍കാം. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും ഇന്നത്തെ നടപടി മനസിലാക്കും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad