
ഉപ്പള:(www.evisionnews.co)ഉപ്പളയിൽ മണൽ വേട്ട. മീനെന്ന വ്യാജേന കണ്ടൈനര്‍ ലോറിയില്‍ കേരളത്തിലേയ്‌ക്ക് കടത്തിയ മണല്‍ പോലീസ് പിടികൂടി. അമിത ഭാരം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴായിരുന്നു മണൽകടത്ത് ശ്രദ്ധയിൽ പെട്ടത്. ലോറിക്കകത്ത് 360 ചാക്ക് മണല്‍ കണ്ടെത്തി.യാതൊരു രേഖകളും ഇല്ലാതെയാണ് ലോറി കര്‍ണ്ണാടകയില്‍ നിന്നും എത്തിയതെന്നു പൊലീസ് പറഞ്ഞു.ചെക്കുപോസ്റ്റിലെ പരിശോധന ഒഴിവാക്കാനായി കെദംമ്പാടി വഴിയാണ് ലോറി അതിര്‍ത്തി കടന്നെത്തിയത്.
Post a Comment
0 Comments