കാസർകോട്:(www.evisionnews.co)മാനുഷിക മൂല്യങ്ങളാണ് ഉബൈദിന്റെ കവിതകളുടെ അടിസ്ഥാനമെന്നും കവിയെന്നതിനപ്പുറം നല്ലൊരു മനുഷ്യനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു ടി ഉബൈദെന്നും ഫോക് ലോർ അക്കാദമി മുൻ ചെയർമാൻ പ്രൊഫ.ബി. മുഹമ്മദ് അഹമ്മദ് അഭിപ്രായപ്പെട്ടു.വാക്കിന്റെ സാംസ്കാകാരിക ഭൂമികയ്ക്ക് നിറ വെളിച്ചം പകർന്ന നല്ലൊരധ്യാപകൻ കൂടിയായിരുന്നു ഉബൈദെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സാഹിത്യവേദിയുടെ നേതൃത്വത്തിൽ നഗരസഭാ വനിതാ ഭവൻ ഹാളിൽ നടന്ന ഉബൈദ് ദിനാചരണ പരിപാടിയിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സാഹിത്യവേദി പ്രസിഡണ്ട് റഹ്മാൻ തായലങ്ങാടി അദ്ധ്യക്ഷത വഹിച്ചു.കഥാകൃത്ത് ഐസക് ഈപ്പൻ പ്രഭാഷണം നടത്തി.ടി.ഇ.അബ്ദുല്ല, നാരായണൻ പേരിയ, പി.എസ് ഹമീദ്, സുറാബ്, ടി.എ ഷാഫി, വി.വി.പ്രഭാകരൻ സി.എൽ ഹമീദ് എന്നിവർ സംസാരിച്ചു.സാഹിത്യവേദി സെക്രട്ടറി ജി. പുഷ്പാകരൻ ബെണ്ടിച്ചാൽ സ്വാഗതവും ട്രഷറർ മുജീബ് അഹമ്മദ് നന്ദിയും പറഞ്ഞു.ദിനാചരണത്തിന്റെ ഭാഗമായി നടന്ന കവിയരങ്ങ് പ്രമുഖ കവി ബിജു കാഞ്ഞങ്ങാട് ഉൽഘാടനം ചെയ്തു.സാഹിത്യവേദി വൈസ് പ്രസിഡണ്ട് പത്മനാഭൻ ബ്ലാത്തൂർ അദ്ധ്യക്ഷത വഹിച്ചു..പി എസ് ഹമീദ് സ്വാഗതവും വിനോദ്കുമാർ പെരുമ്പള നന്ദിയും പറഞ്ഞു.കവികളായ സുറാബ്, രാധാകൃഷ്ണ ഉളിയത്തടുക്ക, രവീന്ദ്രൻ പാടി, പുഷ്പാപാകരൻ ബെണ്ടിച്ചാൽ, എ ബെണ്ടിച്ചാൽ, രാഘവൻബെള്ളിപ്പാടി, ഉണ്ണികൃഷ്ണൻ അണിഞ്ഞ, റഹ്മാൻ മുട്ടത്തൊടി,എം.പി.ജിൽജിൽ,പി.വി.കെ അരമങ്ങാനം, കെ ജി റസാഖ്, കെ.എച്ച്.മുഹമ്മദ്, അബ്ദുൾ ഖാദർ വിൽറോഡി, ഇബ്രാഹിം അങ്കോല,താജുദ്ദീൻ ബാങ്കോട്,ടി കെ പ്രഭാകരൻ ഹരിപുരം, സിദ്ദിഖ് ഒമാൻ, ഫസൽ എസ് പി.എം മൊഗ്രാൽപുത്തൂർ, ഉദയകുമാർ കാടകം. എന്നിവർ കവിതകളവതരിപ്പിച്ചു.
Post a Comment
0 Comments