ലക്നൗ: (www.evisionnews.co) പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കായി ഉത്തര്‍പ്രദേശില്‍ ക്ഷേത്രം. 30 കോടി രൂപ ചിലവിട്ട് മീററ്റിലെ സര്‍ധാന മേഖലയിലാണ് മോഡി ക്ഷേത്രം നിര്‍മ്മിക്കുന്നത്. 100 അടി ഉയരത്തില്‍ നിര്‍മ്മിക്കുന്ന മോഡിയുടെ ഭീമാകാരന്‍ പ്രതിമയായിരിക്കും ക്ഷേത്രത്തിലെ മുഖ്യ ആകര്‍ഷണം.
ഈ മാസം 23ന് മോഡി ക്ഷേത്രം നിര്‍മ്മാണമാരംഭിക്കും. ഭൂമി പൂജയും ശിലയിടല്‍ ചടങ്ങും 23ന് നടക്കും. മോഡിയുടെ അനുയായിയും ജലസേചനവകുപ്പ് മുന്‍ എഞ്ചിനീയറുമായ ജെപി സിങ്ങ് ആണ് ക്ഷേത്രം നിര്‍മ്മിക്കുന്ന വിവരം പ്രഖ്യാപിച്ചത്. മോഡി ക്ഷേത്രം രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് കണക്കുകൂട്ടല്‍.
മോഡിയുടെ നയങ്ങളോടുള്ള ആരാധനയാണ് ക്ഷേത്രം പണിയാനുള്ള കാരണമെന്നാണ് ഭക്തന്‍മാരുടെ വിശദീകരണം. 23ന് നടക്കുന്ന ശിലാസ്ഥാപനച്ചടങ്ങില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കും.

Post a Comment
0 Comments