കണ്ണൂര്‍ : ( www.evisionnews.co) മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലൂടെയുള്ള ജനരക്ഷാ യാത്രയില്‍ ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കില്ല. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് യാത്ര റദ്ദാക്കിയതെന്നാണ് വിശദീകരണം. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലൂടെയുള്ള യാത്രയില്‍ അമിത് ഷാ പങ്കെടുക്കുമെന്ന് അറിയിച്ചിതിനാല്‍ വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരുന്നത്
അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ധര്‍മടത്തെ മമ്പറം ടൗണില്‍ തുടങ്ങി. ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങാണു മുഖ്യാതിഥി. പദയാത്ര വൈകുന്നേരം തലശേരിയില്‍ സമാപിക്കും. കനത്ത സുരക്ഷയാണു പദയാത്ര കടന്നുപോകുന്ന വഴികളില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്.

Post a Comment
0 Comments