കൊച്ചി : (www.evisionnews.co) നടിയെ ആക്രമിച്ച കേസില്‍ ഏഴാം പ്രതി മാപ്പുസാക്ഷിയാകും. ദിലീപിന്റെ ക്വട്ടേഷനാണെന്നു മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ ഏഴാം പ്രതിയായ ചാര്‍ലിയോടു പറഞ്ഞിരുന്നു. ഇയാള്‍ ദിലീപിനെതിരെ രഹസ്യമൊഴി നല്‍കി. ഒന്നരക്കോടിരൂപയാണ് ക്വട്ടേഷന്‍ തുകയെന്നു സുനി ചാര്‍ലിയോടു പറഞ്ഞിരുന്നു. നടിയുടെ ദൃശ്യങ്ങളും ചാര്‍ലിയെ കാണിച്ചിരുന്നുവെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കോയമ്പത്തൂരില്‍ സ്വന്തം സ്ഥലത്ത് സുനിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാളാണ് ചാര്‍ലി.

Post a Comment
0 Comments