മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള അത് ലറ്റിക്ക് സ് മീറ്റ് കായിക താരങ്ങളുടെയും കാണികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
15 മുതല്‍ 40 വരെ പ്രായത്തിലുള്ള 300 ഓളം കായിക താരങ്ങള്‍ 20 ക്ലബ്ബുകളെ പ്രതിനിധികരിച്ച് പങ്കെടുത്തു. സി പിസി ആര്‍ ഐ കേന്ദ്രിയ വിദ്യാലയ ഗ്രൗണ്ടില്‍ നടന്ന അത് ലറ്റിക്ക്‌സ് മീറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉല്‍ഘാടനം ചെയതു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോര്‍ഡിനേറ്റര്‍ എം എ നജീബ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ് എച്ച് ഹമീദ്, പ്രമീള, ജയന്തി, കായിക അധ്യാപകരായ വിശ്വനാഥ് ഭട്ട്, ദാമോദരന്‍, സംഘാടക സമിതി അംഗങ്ങളായ ഖലീല്‍ സിലോണ്‍, മഹമ്മൂദ് ബെള്ളൂര്‍, കരീം ചൗക്കി, അംസു മേനത്ത്, സഫ്വാന്‍ മൊഗര്‍, ശിഹാബ് മൊഗര്‍, നൗഷാദ് ആസാദ് നഗര്‍, റിയാസ് പഞ്ചം, സാദിഖ് ചൗക്കി, റഹീസ് സര്‍വ്വാന്‍സ് പ്രസംഗിച്ചു. കലാമത്സരങ്ങള്‍ ഒക്ടോബര്‍ 7 ന് മൊഗ്രാല്‍പുത്തൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കും.

Post a Comment
0 Comments