മലപ്പുറം: (www.evisionnews.co) യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്താനിരുന്ന ഹര്‍ത്താല്‍ മാറ്റി. ഈമാസം 16ലേക്കാണ് ഹര്‍ത്താല്‍ മാറ്റിയത്. 13ാം തീയതി ഹര്‍ത്താല്‍ നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നതിനാലാണു തീരുമാനമെന്ന് യുഡിഎഫ് വ്യക്തമാക്കി. ഹര്‍ത്താല്‍ 12നാണെന്ന് അറിയിച്ച് മിനിട്ടുകള്‍ക്കം തീയതി വീണ്ടും മാറ്റുകയായിരുന്നു.
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ലോകകപ്പ് നടക്കുന്ന ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. യുഡിഎഫ് എന്നൊരു കക്ഷിയുണ്ടെന്നു രാജ്യാന്തരതലത്തില്‍ അറിയിക്കാനാണ് അണ്ടര്‍ 17 ലോകകപ്പിനിടെ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുന്നതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരിഹാസം. 13ന് വൈകിട്ട് അഞ്ച് മണിക്ക് ഗിനിയയും ജര്‍മനിയും തമ്മിലും എട്ടു മണിക്ക് സ്‌പെയ്‌നും നോര്‍ത്ത് കൊറിയയും തമ്മിലാണ് കൊച്ചിയിലെ മല്‍സരങ്ങള്‍.
ജിഎസ്ടി നടപ്പാക്കിയതോടെ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ചെന്നിത്തല ആരോപിച്ചു. ഇന്ധനവില വര്‍ധന നിയന്ത്രിക്കാനും നടപടിയൊന്നും സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

Post a Comment
0 Comments