
കൊച്ചി:(www.evisionnews.co)ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞാൽ മാപ്പ് പറഞ്ഞ് 'അമ്മ'യിലേക്ക് തിരികെയെടുക്കണമെന്ന് രമ്യ നമ്പീശന്‍. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത് പൃഥ്വിയും മമ്മൂട്ടിയുമാണെന്ന ഗണേഷ് കുമാറിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു നടി.നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത് ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ല. അറസ്റ്റിലായതിനെ തുടര്‍ന്ന് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്ത ഏക വനിത അംഗമാണ് രമ്യ. അമ്മയുടെ തീരുമാനങ്ങള്‍ ഒരാള്‍ മാത്രം എടുക്കുന്നതല്ല. അതൊരു കൂട്ടായ തീരുമാനമാണെന്നും ദിലീപിനെ പുറത്താക്കിയതും കൂട്ടായി എടുത്തൊരു തീരുമാനമാണെന്നും രമ്യ പറഞ്ഞു.
Post a Comment
0 Comments