കാസർകോട് : (www.evisionnews.co)സംഘടന പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിക്കാൻ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.നവംബർ 10 വരെ നീണ്ടു നിൽക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉദ്‌ഘാടനം സംസ്ഥാന സെക്രട്ടറി നാസർ നങ്ങാരത്ത് മുഹമ്മദ് അഷ്‌റഫ് ചൗക്കിക്ക് മെമ്പർഷിപ്പ് നൽകി നിർവഹിച്ചു. ജില്ലാ പ്രസി: ഒ.എം.ഷഫീഖ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ നാല് താലൂക്കുകളിലും നവംബർ മാസത്തിൽ താലൂക്ക് സമ്മേളനങ്ങൾ സംഘടിപ്പിക്കും.സമ്മേളന പ്രചരണാർത്ഥം ജില്ലയിലെ സർക്കാർ ഓഫീസുകളിൽ ക്യാമ്പയിൻ ഊർജ്ജിതമാക്കും.സെക്രട്ടറി അബ്ദുൽ റഹിമാൻ നെല്ലിക്കട്ട സ്വാഗതം പറഞ്ഞു. അവധിക്ക് ശേഷം തിരിച്ചെത്തിയ ടി.കെ.അൻവറിന് ജന.സെക്രട്ടറിയുടെ ചുമതല യോഗം തിരിച്ചേൽപ്പിച്ചു.ട്രഷറർ കെ.എൻ.പി.മുഹമ്മദലി, വനിതാവിങ്ങ് ചെയർപേഴ്സൺ ഇ.എ ആസിയുമ്മ, ശാഹുൽ ഹമീദ് പി.ഐ , കെ.എ.മുസ്തഫ, സാദിഖ് എം, അബ്ബാസ് കുളങ്ങര, അഷ്‌റഫ് അത്തൂട്ടി,സുലൈഖ. കെ, ഇ.കെ.മുഹമ്മദ് കുഞ്ഞി, മൊയ്‌തീൻകുഞ്ഞി, അഷ്‌റഫ് , ഹസൈനാർ.എ പ്രസംഗിച്ചു.

Post a Comment
0 Comments