കൊച്ചി: (www.evisionnews.co)രാമലീലയുടെ വിജയത്തില്‍ ദിലീപ് പുറത്തിറങ്ങിയെന്ന് നടി ലക്ഷ്മിപ്രിയ. ദിലീപ് പൂര്‍ണ്ണമായി കുറ്റവിമുക്തനായി തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണ്. ദിലീപിനെ കുറ്റവാളിയായി കാണാന്‍ ആഗ്രഹിക്കുന്നില്ല.കുറ്റവാളിയാണോ എന്നത് കോടതി തെളിയിക്കട്ടെ എന്നും ലക്ഷമിപ്രിയ പറഞ്ഞു. രാമലീലയുടെ വിജയം ദിലീപ് എന്ന ജനപ്രിയ നായകനോടുളള ജനങ്ങളുടെ ഇഷ്ടമാണ് എന്നും താരം കൂട്ടിച്ചേര്‍ത്തു.
നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനാ കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ജാമ്യം. 85 ദിവസം ജയിലില്‍ കഴിഞ്ഞ ദിലീപിന് കര്‍ശന ഉപാധികളോടെ പുറത്തിറങ്ങാം. അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണം.
ഒരു ലക്ഷം രൂപയുടെ ബോണ്ട് കോടതിയില്‍ കെട്ടിവെയ്ക്കണം. പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ചാണ് ഇന്ന് ജാമ്യ ഹര്‍ജിയില്‍ വിധി പറഞ്ഞത്.
Post a Comment
0 Comments