
പൈവളികെ:(www.evisionnews.co)പൈവളികെയിൽ 60 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍.ജോഡ്‌കല്ല് സ്വദേശി ഗണേശി(55)നെയാണ് എക്‌സൈസ് സര്‍ക്കിളിലെ പ്രിവന്റീവ് ഓഫീസര്‍ എം. രാജീവന്റെ നേതൃത്വത്തില്‍ സി.ഇ.ഒമാരായ കെ.നാരായണന്‍, മഞ്‌ജുനാഥ ആള്‍വ, മുഹമ്മദ് കബീര്‍ എന്നിവര്‍ അറസ്റ്റ് ചെയ്‌തത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം പരിശോധനക്കെത്തിയത്. 180 മില്ലിയുടെ 60 ബോട്ടിലുകളിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. വില്‍പ്പനക്കായി കൊണ്ടുവന്നതാണ് മദ്യമെന്ന് എക്‌സൈസ് പറഞ്ഞു.
Post a Comment
0 Comments